ചങ്ങനാശ്ശേരി: യുവകലാസാഹിതി പരിസ്ഥിതി വാരാഘോഷം കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ കങ്ങഴയിൽ പഞ്ചായത്ത് പരിസരത്ത് മാവ് തൈ നട്ട് യുവകലാസാഹിതി ജില്ലാ സെക്രട്ടറി ജോസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് വിക്രമൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എം.സി. അംഗം എം.എസ്.രാജു , ജ്യോതി രാജ്, ഷാനപ്പൻ. പി.എസ്.ശിവകാന്ത് എസ്. എന്നിവർ പ്രസംഗിച്ചു. കവി ഷാജി ആര്യമംഗലം പരിസ്ഥിതി കവിത ആലപിച്ചു.
അക്ഷര പൊതുജന വാർത്താ മാധ്യമം
അഭിപ്രായങ്ങള്‍