കോട്ടയം : പത്രപ്രവർത്തകനും കഥാകൃത്തും നോവലിസ്റ്റും വാഗ്മിയുമായിരുന്ന വൈക്കം ചന്ദ്രശേഖരൻ നായരുടെ സ്മരണാർത്ഥം യുവകലാസാഹിതി യുവ കലാ സാഹിതി -ഷാർജാ യൂണിറ്റും ചേർന്നു വർഷംതോറും നൽകിവരാറുള്ള പുരസ്കാരം ഈ വർഷം ശ്രീകണ്ഠൻ കരിയ്കത്തിന്റെ 'അങ്കണവാടി " എന്ന കഥയ്ക്കു നൽകും തിരുവനന്തപുരം ജില്ലയിലെ കരിക്കകം സ്വദേശിയായ ശ്രീകണ്ഠന് കഥയ്ക്ക് മുൻപ് പല പുരസ്ക്കാരങ്ങളും ലഭിച്ചിട്ടുണ്ട് തലയോലപ്പമ്പ് ബഷീർ സ്മാരക സമിതി പുരസ്കാരം, സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടന ഏർപ്പെടുത്തിയ 'സുരേന്ദ്രൻ സ്മാരക പുരസ്ക്കാരം, റിയാദ് മലയാളി അസ്സോസിയേഷൻ പുരസ്കാരം, തകഴി സ്മാരക പുരസ്കാരം, അബുദാബി ശക്തി അവാർഡ്, ആകാശവാണി ദേശീയ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട് ആലംകോട് ലീലാകൃഷ്ണൻ , ഇ.എം.സതീശൻ , പ്രശാന്ത് ആലപ്പുഴ, അരവിന്ദൻ കെ.എസ് മംഗലം, കെ.ബിനു, ബി.ആരോക് , ജോസ് ചമ്പക്കര എം.ഡി.. ബാബുരാജ്, സാംജി റ്റി.വി.പുരം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്ക്കാരം നിർണയിച്ചത്. ജൂൺ 30. ന് വൈക്കത്തു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് യുവ കലാ സാഹിതി സംസ്ഥാന പ്രസിഡന്റ് ആലംങ്കോട് ലീലാകൃഷ്ണൻ പുരസ്ക്കാര ദാനവും സാംസ്കാരിക സമ്മേളനം കേരള സ
അഭിപ്രായങ്ങള്‍